കൊട്ടിയൂർ (കണ്ണൂർ): കോൺഗ്രസിൻ്റെ സേവന രാഷ്ട്രീയത്തിൻ്റെ ഭാഗമായി ദേശീയ റാലിയിൽ പങ്കെടുക്കാൻ പോകവേ അപകടത്തിൽ മരിച്ച സേവാദൾ ഭടൻമാരുടെ ഓർമകൾക്ക് 40 വയസ്സ്. 1984 ഒക്ടോബർ 14 ന് പാറ്റ്നയിൽ നടന്ന സേവാദൾ ദേശീയ റാലിയിൽ പങ്കെടുക്കുവാൻ പോകുമ്പോൾ ട്രെയിനിൽ നിന്ന് വീണ് മരണമടഞ്ഞ ആലക്കളത്തിൽ ജോയിയുടെയും വടക്കയിൽ ജോയിക്കുട്ടിയുടെയും അനുസ്മരണ ദിനാചരണം എല്ലാ വർഷവും സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടങ്ങാതെ നടത്തിവന്നിരുന്നു. കൊട്ടിയൂരിലെ കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡണ്ടുമാരായിരുന്ന ആലക്കളത്തിൽ പാപ്പച്ചൻ (ജേക്കബ്) ൻ്റെയും വടക്കയിൽ പാപ്പ ചേട്ടൻ്റെ (വി.ജെ. അബ്രഹാം) യും മക്കളായ ആ ലക്കുളത്തിൽ ജോയിയും , വടക്കയിൽ ജോയിക്കുട്ടിയും ചരമ വാർഷികം സേവാദൾ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും, ഇന്ത്യനാഷണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇന്നലെ നടത്തി. കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലുള്ള ജോയിയുടെ കല്ലറയിലും ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിലുള്ള ജോയിക്കുട്ടിയുടേയും കല്ലറയിലും പുഷ്പാർച്ചന നടത്തുകയും, അനുസ്മരണ യോഗവും നടത്തി. സി. അഷ്റഫ് (അഖിലേന്ത്യാ സേവാദൾ കോൺഗ്രസ് സെക്രട്ടറി) ഉത്ഘാടനം ചെയ്തു.
മധു എരമം (സേവാദൾ ജില്ലാ പ്രസിഡണ്ട്) അധ്യക്ഷനായിരുന്നു. കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട്ട് സ്വാഗതമാശംസിച്ചു. മുഖ്യപ്രഭാഷണം പി.സി.രാമകൃഷ്ണൻ (ഡിസിസി സെക്രട്ടറി), വി പ്രകാശൻ (സേവാദൾ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി), വി.മോഹനൻ (സേവാദൾ സംസ്ഥാന സെക്രട്ടറി), സ്കറിയാ തോമസ് (സേവാദൾ സംസ്ഥാന സെക്രട്ടറി), കെ.എം.ഗിരീഷ് (സേവാദൾ സംസ്ഥാന ജോ. സെക്രട്ടറി), പി.കെ. ഇന്ദിര (സേവാദൾ കോൺഗ്രസ് മഹിള ജില്ലാ പ്രസിഡണ്ട്), സേവാദൾ ജില്ലാ ഭാരവാഹികളായ അനന്ദൻ, അഹമ്മദ്കുട്ടി, സുധീർകുമാർ, നാരായണൻ, ജോബിഷ് ജോസഫ്, മല്ലിക എന്നിവരും മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി നേതാക്കളായാ മാത്യു പറമ്പൻ, ജോസഫ് പുവ്വക്കുളം,ബിജു ഓളാട്ടുപുറം,അജീഷ് ഇരിങ്ങോളിൽ, ജിജോ ആൻ്റണി,ഷാജി തെങ്ങുംപള്ളി , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ചിന്നമ്മ പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ ശ്രീധരൻ, പഞ്ചായത്ത് മെമ്പർമാരായ തോമസ് പൊട്ടനാനി, ബാബു മാങ്കോട്ടിൽ ,സേവാദൾ കോൺഗ്രസ് കോർഡിനേറ്റർ ദാസ് വടക്കേൽ , ബൂത്ത് പ്രസിഡണ്ടുമാർ, വാർഡ് പ്രസിഡണ്ടുമാർ എന്നിവർ അനുസ്മരണ യോഗത്തിലും, പുഷ്പാർച്ചനയിലും പങ്കെടുത്തു.
Congress commemorating the 40th year of Sevadalin Joy.